ബാംഗ്ലൂര്‍: ഐ.സി.സിയ്ക്ക് പിന്നാലെ ബി.സി.സി.ഐയും പുതിയ ആന്റി കറപ്ഷന്‍ യൂണിറ്റിന് രൂപം നല്‍കുന്നു. ഇതോടെ സ്വന്തമായി ആന്റി കറപ്ഷന്‍ യൂണിറ്റുകളുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും എത്തി.

ഇന്ത്യയ്ക്ക് മുന്നിലായി പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുകളും ആന്റി കറപ്ഷന്‍ യൂണിറ്റുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത്തരം ആന്റി കറപ്ഷന്‍ യൂണിറ്റുകളുടെ പ്രാധാന്യം ഏറെയാണെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. ഐ.സി.സി യ്ക്കും ബി.സി.സി.ഐയ്ക്കും തങ്ങളുടേതായ രീതിയിലുള്ള യൂണിറ്റുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് ഇത്രയും കാലം ടീമിനെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തിരുന്നത്.  അത്തരം സാഹചര്യങ്ങളില്‍ ബി.സി.സി.ഐയ്ക്ക് കീഴില്‍  ഒരു യൂണിറ്റ് എന്തുകൊണ്ട് അനുയോജ്യമാണ്. ഐ.സി.സി യ്ക്ക് അവരുടേതായ കറപ്ഷന്‍ കോഡുകള്‍ ഉണ്ട്. കളിക്കാരെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഇത്തരമൊരു യൂണിറ്റുകൊണ്ട് കഴിയുമെന്നാണ് കരുതുന്നത്. അദ്ദേഹം വ്യക്തമാക്കി.

Malayalam News