എഡിറ്റര്‍
എഡിറ്റര്‍
ബി.സി.സി.ഐ ടെക്‌നിക്കല്‍ കമ്മിറ്റി മീറ്റിംഗ് ചേരും
എഡിറ്റര്‍
Friday 8th June 2012 9:29am

മുംബൈ: ബി.സി.സി.ഐ ടെക്‌നിക്കല്‍ കമ്മിറ്റി മീറ്റിംഗ് ഈ മാസം 12 ാം തിയ്യതി നടക്കും. കമ്മിറ്റി തലവനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചായിരിക്കും ചര്‍ച്ചകള്‍.

ബോര്‍ഡിലെ 3 അംഗങ്ങള്‍ മാത്രം പങ്കെടുത്ത മീറ്റിംഗ് കഴിഞ്ഞ ദിവസം നടന്നിരുന്നു. അതില്‍ ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദലേ സൗരവ് ഗാംഗുലി അനില്‍ കുംബ്ലെ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ഇന്ത്യയില്‍ വെച്ചുനടക്കുന്ന മത്സരങ്ങളെ കുറിച്ചും പ്രധാന ലീഗുകളായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി തുടങ്ങിയ മത്സരങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യും.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു മീറ്റിംഗ് വരുന്നതെന്നും ബി.സി.സി.ഐ പ്രസിഡന്റും സെക്ട്രട്ടറിയും എല്ലാം ചര്‍ച്ചയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

Advertisement