മുംബൈയ്: തിരക്കേറിയ മത്സരക്രമമാണു ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ തുടര്‍ച്ചയായ പരാജയത്തിനു കാരണമെന്ന്  വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നു ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് ശശാങ്ക് മനോഹര്‍.

തിരക്കേറിയ മത്സരക്രമമാണോ ഇന്ത്യക്ക് തിരിച്ചടിയായതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒന്നിനും മറുപടിപറയാന്‍ ഞാനില്ലെന്നാണ് ബി.സി.സി.ഐ പ്രസിഡന്റ് പ്രതികരിച്ചത്. നേരത്തെ ഇംഗ്ലണ്ടില്‍ നിന്നേറ്റ ആദ്യരണ്ടു ടെസ്റ്റിലെ തോല്‍വിക്ക് കാരണം വിശ്രമമില്ലാത്ത മല്‍സരക്രമമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ആരോപിച്ചിരുന്നു. ആവശ്യത്തിന് വിശ്രമമില്ലാത്തതും നിരന്തരമായ മല്‍സരക്രമവുമാണ് ഇന്ത്യക്ക് വിലങ്ങ്തടിയായതെന്ന് ധോണി പറഞ്ഞിരുന്നു.

ധോണിയുടെ ഈ അഭിപ്രായത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തു വന്നു. ധോണിയുടെ കാരണങ്ങള്‍ കേട്ട് മടുത്തതാണെന്നും ടീമംഗങ്ങള്‍ ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍ പാടില്ല. ആര്‍ക്കും ജീവിതകാലം മുഴുവന്‍ കളിക്കാന്‍ കഴിയില്ല. കിട്ടിയ അവസരം ഉപയോഗപ്പെടുത്തണം. സൗരവ് പറഞ്ഞു