എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍ മൃതദേഹത്തെ വലം വെയ്ക്കുന്നു, യുവരാജ് ശവക്കുഴി തോണ്ടുന്നു; സഹാറയുടെ പരസ്യം വിവാദത്തില്‍
എഡിറ്റര്‍
Thursday 23rd August 2012 12:47pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന സഹാറയുടെ ക്യു ഷോപ്പിന്റെ പരസ്യം വിവാദമാവുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ മോശമായി പരസ്യം ബാധിക്കുമെന്നതിനാല്‍ പരസ്യചിത്രം ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ബി.സി.സി.ഐ രംഗത്തെത്തിയിരിക്കുകയാണ്.

Ads By Google

സച്ചിനെ ഒരു ശവസംസ്‌കാരച്ചടങ്ങിലാണ് പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തോളില്‍ ഒരു കുടം വെള്ളവുമായി മൃതദേഹത്തെ വലംവെയ്ക്കുന്ന രംഗമാണ് സച്ചിന്‍ അവതരിപ്പിച്ചിരിക്കുന്നത്.

യുവരാജ് സിങ് ശവക്കുഴി തോണ്ടുന്നതായും ഒരു ഷോട്ടില്‍ കാണിച്ചിരിക്കുന്നു. വീരേന്ദര്‍ സെവാഗ് ആശുപത്രിയില്‍ കിടക്കുന്ന രംഗവും പരസ്യചിത്രത്തിലുണ്ട്.

മുപ്പത് സെക്കന്റ് നീളുന്ന പരസ്യചിത്രത്തിലാണ് താരങ്ങള്‍ വിവാദ വേഷം അവതരിപ്പിച്ചത്. പരസ്യ ചിത്രം മൊത്തമായി പിന്‍വലിക്കുകയോ അല്ലെങ്കില്‍ വിവാദഭാഗങ്ങള്‍  നീക്കുകയോ വേണമെന്ന് സഹാറയോട് ബി.സി.സി.ഐ യോട് ആവശ്യപ്പെട്ടിട്ടുണ്ട്‌.

പരസ്യം സംബന്ധിച്ച് ഇന്ത്യന്‍ ടീമിലെ ഒരു അംഗം ബി.സി.സി.എക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ സഹാറയ്ക്ക് കത്ത് നല്‍കുകയായിരുന്നു.

Advertisement