മുംബൈ: മുന്‍ ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിക്കെതിരായ സാമ്പത്തികാരോപണങ്ങള്‍ അന്വേഷിക്കുന്ന അച്ചടക്ക സമിതിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ബി സി സി ഐ തീരുമാനിച്ചു. സമിതിയിലെ അംഗങ്ങളെ മാറ്റണമെന്ന മോഡിയുടെ ആവശ്യം തള്ളുകയായിരുന്നു.

മുംബൈയില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ മീറ്റിംഗിലാണ് നിര്‍ണായക തീരുമാനമെടുത്തത്. ചിരായു അമീന്‍, അരുണ്‍ ജെയ്റ്റ്‌ലി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങുന്നതാണ് അച്ചടക്ക സമിതി.

എന്നാല്‍ ചിരായു അമീനെയും അരുണ്‍ ജെയ്റ്റ്‌ലിയെയും സമിതിയില്‍ നിന്നും മാറ്റണമെന്നാണ് മോഡി ആവശ്യപ്പെട്ടിരുന്നത്. ഇവര്‍ ഐ പി എല്‍ ഭരണസമിതിയിലെ അംഗങ്ങളാണെന്നും തനിക്കെതിരേ വ്യക്തിപരമായി നീക്കം നടത്തുമെന്നും മോഡി ആരോപിച്ചിരുന്നു.