ന്യൂദല്‍ഹി: വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരം മുംബൈയില്‍ നിന്നും മാറ്റാന്‍ ബി.സി.സി ശ്രമിക്കുന്നു.  കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ മത്സരം നടത്താനാണ് സാധ്യത.

Ads By Google

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മത്സരവേദി മാറ്റാന്‍ ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 31 മുതല്‍ ഫെബ്രുവരി 17 വരെയാണ് മത്സരം നടക്കുക.

മത്സരവേദി മാറ്റണമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക് താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കാണിച്ചായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ത്ഥന.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മത്സരത്തിനെത്തിയ പാക് ഹോക്കി ടീമിനേയും പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചിരുന്നു.