മുംബൈ: ഐ പി എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോഡിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബി സി സി ഐയുടെ അച്ചടക്ക സമിതി യോഗം ഇന്നുചേരും. ഐ പി എല്‍ ചെയര്‍മാന്‍ ചിരായു അമീന്‍, ജ്യോതിരാദിത്യ സിന്ധ്യ, ബി സി സി പ്രസിഡന്റ് അരുണ്‍ ജെയ്റ്റ്‌ലി എന്നിവരടങ്ങുന്നതാണ് അച്ചടക്ക സമിതി.

ഇന്നത്തെ യോഗത്തില്‍ ഹാജരാകാന്‍ മോഡിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിദേശത്തുള്ള മോഡിക്കുപകരം അഭിഭാഷകനും മറ്റു പ്രതിനിധികളും ഹാജരാകുമെന്നാണ് സൂചന. മോഡി ഇന്ന് ഹാജരായില്ലെങ്കില്‍ മറ്റൊരു ദിവസം ഹാജരാകാന്‍ ബി സി സി ഐ മോഡിയോട് ആവശ്യപ്പെട്ടേക്കും.