Categories

ലങ്കന്‍ താരങ്ങളെ തിരിച്ചുവിളിച്ച സംഭവം; ബി.സി.സി.ഐ ഇടപെടുന്നു

ന്യൂദല്‍ഹി: ഐ.പി.എല്ലില്‍ കളിക്കുന്ന ദേശീയതാരങ്ങളോട് തിരിച്ചെത്തണമെന്ന ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ രംഗത്തെത്തി. ലങ്കന്‍ ബോര്‍ഡുമായി ചര്‍ച്ച നടക്കുകയാണെന്നും പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ബി.സി.സി.ഐ അധികൃതര്‍ അറിയിച്ചു.

നിലവില്‍ എട്ട് ശ്രീലങ്കന്‍ താരങ്ങളാണ് ഐ.പി.എല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്നത്. ഇതില്‍ സംഗക്കാര ഡെക്കാന്‍ ചാര്‍ജ്ജേര്‍സിന്റേയും ജയവര്‍ധന കൊച്ചി ടസ്‌കേര്‍സിന്റേയും നായകരാണ്. നഷ്ടമാകുന്ന മല്‍സരത്തില്‍ കളിക്കാര്‍ക്ക് പ്രതിഫലം ലഭിക്കില്ല എന്ന് ഐ.പി.എല്‍ നിയമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ പണമല്ല പ്രശ്‌നമെന്നും പ്രമുഖ താരങ്ങളെ നഷ്ടപ്പെടുന്നത് പ്രകടനത്തെ ബാധിക്കുമെന്നുമാണ് ടീമുകള്‍ പരാതിപ്പെടുന്നത്. അടുത്തമാസം ഇംഗ്ലണ്ടിനെതിരേ തുടങ്ങുന്ന പരമ്പരയ്ക്കായി പരിശീലനം നടത്താന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘പൂ നല്‍കി സ്വീകരിച്ചവര്‍ കുറച്ച് കഴിയുമ്പോള്‍ എന്നെ എങ്ങനെ പിടിച്ചു പുറത്താക്കാം എന്നായിരിക്കും ആലോചിക്കുക’; താന്‍ പിന്തുടരുന്ന മാധ്യമ ധര്‍മ്മങ്ങളെ കുറിച്ച് അര്‍ണബിന്റെ തള്ള് ഇങ്ങനെ

ന്യൂദല്‍ഹി: മാധ്യമ ധര്‍മ്മത്തെ കുറിച്ച് മുതിര്‍ന്ന പല മാധ്യമ പ്രവര്‍ത്തകരും പറയുന്നത് നാം കേട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മൂല്യച്ഛുതി സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപണമുയരുന്ന ഈ കാലത്ത് മാധ്യമധര്‍മ്മത്തെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടതുമുണ്ട്. എന്നാല്‍ മാധ്യമ ധര്‍മ്മത്തേയും മാധ്യമ പ്രവര്‍ത്തകന്റെ കര്‍ത്തവ്യത്തേയും കുറിച്ച് റിപ്പബ്ലിക് ചാനലിന്റെ മേ