മുംബൈ: ലോകകപ്പ് നേടി രാജ്യത്തിന് ആവേശമായി മാറിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ ആദരിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ടീമംഗങ്ങള്‍ക്കെല്ലാം രണ്ട് കോടി രൂപയും ബി.സി.സി.ഐ സമ്മാനിച്ചു.

ടീം ഇന്ത്യക്ക് ലോകകിരീടം ചൂടാനായതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ക്യാപ്റ്റന്‍ ധോണി വ്യക്തമാക്കി. പരമ്പരയിലുടനീളം ടീമിന് കരുത്തും ആവേശവും പകര്‍ന്ന ലോകത്തെമ്പാടുമുള്ള ആരാധകരോടും ധോണി നന്ദി പറഞ്ഞു. രാജ്യത്തെ യുവക്രിക്കറ്റ് താരങ്ങളെ വളര്‍ത്തുന്നതില്‍ ബി.സി.സി.ഐ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ധോണി വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ താരം സലിം ഡുറാനിയെ സി.കെ നായ്ഡു അവാര്‍ഡ് നല്‍കി ബി.സി.സി.ഐ ആദരിച്ചു. 1960 മുതല്‍ 73 വരെ ഇന്ത്യന്‍ ടീമില്‍ കളിച്ച താരമാണ് ഡുറാനി. പതിനഞ്ച് ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്‌കാരം

2009-10 വര്‍ഷത്തില്‍ റെക്കോര്‍ഡ് പ്രകടനം നടത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനേയും കായികസംഘടന ആദരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റി നല്‍കിയ സംഭാവനകള്‍ക്ക് പോളി ഉമിഗ്രര്‍ പുരസ്‌കാരം നല്‍കിയാണ് സച്ചിനെ ബി.സി.സി.ഐ ആദരിച്ചത്.