ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതിയ പ്രതിഫലപട്ടിക ബി സി സി ഐ പുറത്തിറക്കി. സുരേഷ് റൈന മാത്രമാണ് ഗ്രേഡ് എ യില്‍ പുതുതായി സ്ഥാനം കണ്ടെത്തിയ ഇന്ത്യന്‍ താരം. എന്നാല്‍ യുവരാജ് സിംഗിന് ഗ്രേഡ് എ യില്‍ നിന്നും ബി യിലേക്ക് ഇറങ്ങേണ്ടിവന്നു.

ബോര്‍ഡ് പ്രസിഡന്റ് ശശാങ്ക് മനോഹര്‍, ചീഫ് സെലക്ടറായ ശ്രീകാന്ത് എന്നിവരടങ്ങിയ സമിതിയാണ് ഗ്രേഡിംങ് നിശ്ചയിച്ചിരിക്കുന്നത്. അതിനിടെ ഗ്രേഡ് എ യിലുള്ള താരങ്ങളുടെ പ്രതിഫലം 60 ലക്ഷത്തില്‍ നിന്നും ഒരുകോടിയായി ഉയര്‍ത്തിയിട്ടുണ്ട്. ഗ്രേഡ് ബി യിലെ താരങ്ങളുടെ പ്രതിഫലം 40 ലക്ഷത്തില്‍ നിന്നും 50 ലക്ഷമായും ഉയര്‍ത്തി.

മുരളി വിജയ്, പ്രഗ്യാന്‍ ഓജ, വിരാട് കോലി എന്നിവരെ ഗ്രേഡ് ബി യിലേക്ക് ഉയര്‍ത്തിയപ്പോള്‍ രോഹിത് ശര്‍മ ഗ്രേഡ് സി യിലേക്ക് താണു.