Categories

മോഡിക്കെതിരേ ബി സി സി ഐ പരാതി നല്‍കി

ചെന്നൈ: ഐ പി എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോഡിക്കെതിരേ ബി സി സി ഐ പരാതി നല്‍കി. പ്രസിഡന്റ് എസ് ശ്രീനിവാസനാണ് മോഡിക്കെതിരേ ചെന്നൈ പോലീസിന് പരാതി നല്‍കിയത്. എസ് എം എസ് വഴി മോഡി തനിക്കെതിരേ ദുഷ്പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

ചെന്നൈയില്‍ ചേര്‍ന്ന ബി സി സി ഐ യോഗത്തിലാണ് മോഡിക്കെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ലളിത് മോഡിയുടെ നടപടികള്‍ ക്രിമിനല്‍ സ്വഭാവമുള്ളതാണെന്ന് ബി സി സി ഐ നിരീക്ഷിച്ചിട്ടുണ്ട്. ബി സി സിഐയും ലളിത് മോഡിയും തമ്മിലുള്ള ശീതയുദ്ധം ഇതോടെ പുതിയ തലത്തിലെത്തിയിട്ടുണ്ട്.

മോഡിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് രാജസ്ഥാന്‍ റോയല്‍സിനെ ഐ പി എല്‍- നാലാം സീസണില്‍ നിന്നും പുറത്താക്കിയതെന്ന് നേരത്ത ആരോപണമുണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായ ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ബി സി സി ഐ നേരത്തേ വ്യക്തമാക്കിയിരുന്ന

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.