എഡിറ്റര്‍
എഡിറ്റര്‍
പരമ്പരക്ക് പട്ടോഡിയുടെ പേര് നല്‍കാനാവില്ല; ഷര്‍മിളയുടെ അപേക്ഷ ബി.സി.സി.ഐ നിരസിച്ചു
എഡിറ്റര്‍
Wednesday 7th November 2012 10:39am

ന്യൂദല്‍ഹി: വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും തന്റെ ഭര്‍ത്താവുമായിരുന്ന പരേതനായ മന്‍സൂര്‍ അലിഖാന്‍ പട്ടോഡിയുടെ പേര് ചേര്‍ത്തണമെന്ന ഷര്‍മിള ടാഗോറിന്റെ അപേക്ഷ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിരസിച്ചു.

Ads By Google

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര 1951 മുതല്‍ ആന്റണി ഡി മെല്ലോ ട്രോഫിക്ക് വേണ്ടിയാണ് അരങ്ങേറുന്നതെന്നും ആ കീഴ്‌വഴക്കം മാറ്റി പട്ടോഡിയുടെ പേര് നല്‍കാന്‍ കഴിയില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

പരമ്പരക്ക് പട്ടോഡിയുടെ പേര് നല്‍കാന്‍ ബോര്‍ഡ് താല്‍പര്യം കാട്ടാത്തതിനെതിരെ ഷര്‍മിള നാല് ദിവസം മുമ്പ് ബി.സി.സി.ഐ പ്രസിഡണ്ട് എന്‍. ശ്രീനിവാസന് ഇമെയില്‍ അയച്ചിരുന്നു. ഈ കത്തിലെ ഉള്ളടക്കം മാധ്യമങ്ങളില്‍ വന്നതോടെയാണ് നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ രംഗത്തെത്തിയത്.

ബോര്‍ഡിന്റെ ആദ്യ സെക്രട്ടറിയായിരുന്ന ഡി മെല്ലോ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് 1951ല്‍ ട്രോഫിക്ക് അദ്ദേഹത്തിന്റെ പേര്  നല്‍കിയതെന്ന് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ പ്രസ്താവനയില്‍ വ്യക്തമാക്കി.

Advertisement