എഡിറ്റര്‍
എഡിറ്റര്‍
ലോകകപ്പ് കിരീടം: ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ബി.സി.സി.സി.ഐ 20 ലക്ഷം രൂപ നല്‍കും
എഡിറ്റര്‍
Sunday 26th August 2012 3:10pm

ന്യൂദല്‍ഹി: അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ബി.സി.സി.ഐ 20 ലക്ഷം രൂപ വീതം നല്‍കും. ടീമിനൊപ്പമുണ്ടായിരുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

Ads By Google

ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ടീമിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നെന്നും അവര്‍ക്കായുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്നും  അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന താരങ്ങള്‍ നമുക്കായി ലോകകപ്പ് നേടിത്തന്നു. ഇപ്പോള്‍ ജൂനിയര്‍ ലോകകപ്പും നമുക്ക് സ്വന്തമായിക്കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇത് അഭിമാനിക്കാവുന്നനേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 225 ആണ് നേടിയത്. ഇന്ത്യക്ക് വേണ്ടി സന്ദീപ് ശര്‍മ നാലും രവികാന്ത് സിങ്, ബാബ അപരാജിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പുറത്താകാതെ 111 റണ്‍സാണ് ഉന്മുക്ത് നേടിയത്. സന്ദീപ് പട്ടേല്‍ 62 റണ്‍സും  ബാബ അപരാജിത് 33 റണ്‍സും നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി വില്യം ബോസിസ്‌റ്റോ 87 ഉം ഓസ്റ്റന്‍ ടര്‍ണര്‍ 43 ഉം റണ്‍സ് നേടി.

Advertisement