എഡിറ്റര്‍
എഡിറ്റര്‍
ബി.സി.സി.ഐ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ നാളെ തീരുമാനിക്കും
എഡിറ്റര്‍
Wednesday 26th September 2012 4:49pm

മുംബൈ: പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ബി.സി.സി.ഐ നാളെ പ്രഖ്യാപിക്കും. നിലവിലുള്ള സെലക്ഷനില്‍ ഒരു അഴിച്ചുപണിക്കാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്. സെലക്ഷന്‍ കമ്മിറ്റി നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിക്കുന്നത്.

Ads By Google

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ കൃഷ്ണമാചാരി ശ്രീകാന്ത് ഉള്‍പ്പെടെ നാല് പേരാണ് നിലവിലെ സിലക്ഷന്‍ കമ്മിറ്റിയില്‍ ഉള്ളത്. ഇത് മാറ്റി അഞ്ച് പേരുള്ള പുതിയ കമ്മിറ്റിക്കാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്.

ദക്ഷിണേന്ത്യയില്‍ നിന്നും ശ്രീകാന്ത്, വടക്കേ ഇന്ത്യയില്‍ നിന്നും രാജ വെങ്കട്, നരേന്ദ്ര ഹിറാനി, സുരേന്ദ്ര ബാവെ എന്നിവരാണ് നിലവിലെ കമ്മിറ്റിയില്‍ ഉള്ളത്.

നിലവിലെ സെലക്ഷന്‍ കമ്മിറ്റിക്ക് കീഴില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ടീം കാഴ്ച്ചവെച്ചത്.

Advertisement