ട്രിപ്പോളി: ലിബിയന്‍ നേതാവ് മുഅമര്‍ ഗദ്ദാഫി അനുകൂല സൈന്യം ബി.ബി.സി വാര്‍ത്താ സംഘത്തെ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ലിബിയന്‍ നഗരമായ സാവിയയിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെയാണ് സുരക്ഷാ സൈന്യം തടഞ്ഞുവച്ചത്.

ഇവരെ ലിബിയന്‍ സൈന്യവും രഹസ്യപോലീസും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. തിങ്കളാഴ്ച തടഞ്ഞുച്ച ഇവര്‍ 21മണിക്കൂറോളും പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.

പ്രക്ഷോഭകരില്‍ നിന്നു നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി ഗദ്ദാഫി അനുകൂല സൈന്യം ഇവിടെ കനത്ത ആക്രമണമാണ് നടത്തുന്നത്. ഇവിടെ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മരണസംഖ്യ ഭീകരമായിരിക്കുമെന്നുമാണ് വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.