എഡിറ്റര്‍
എഡിറ്റര്‍
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ഫ്രെയിമില്‍ കയറി വന്ന യുവതിയുടെ മാറിടത്തില്‍ പിടിച്ച് തള്ളി ബി.ബി.സി റിപ്പോര്‍ട്ടര്‍; വീഡിയോ
എഡിറ്റര്‍
Thursday 18th May 2017 12:10pm

ലണ്ടന്‍: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ഫ്രെയിമില്‍ കയറി വന്ന യുവതിയുടെ മാറിടത്തില്‍ പിടിച്ച് പിറകോട്ട് തള്ളിയ ബി.ബി.സി റിപ്പോര്‍ട്ടറുടെ നടപടി വിവാദത്തില്‍.

മാധ്യമപ്രവര്‍ത്തകനായ ബെന്‍ ബ്രൗണാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. യു.കെ ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി ബന്ധപ്പെട്ടുള്ള ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു സംഭവം.

പൊളിറ്റിക്കല്‍ എഡിറ്റര്‍ നോര്‍മ്മാന്‍ സ്മിത്തുമായി ബെന്‍ ബ്രൗണ്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് യുവതി ഷോട്ടിലേക്ക് അവിചാരിതമായി കയറി വന്നത്.

സംസാരിക്കാനായി അടുത്തേക്ക് വന്ന യുവതി ഒരു നിമിഷം തരൂ എന്ന് പറയുകയും ഉടന്‍ തന്നെ ബെന്‍ യുവതിയുടെ മാറിടത്തില്‍ പിടിച്ച് പിറകോട്ട് മാറ്റുകയായിരുന്നു. ഇത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തില്‍ പകച്ചുപോയ യുവതി ബ്രൗണിന്റെ ഷോള്‍ഡറില്‍ അടിച്ച ശേഷമാണ് നടന്നകന്നത്.

സംഭവം സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയായതോടെ വിഷയത്തില്‍ വിശദീകരണവുമായി ബെനും ട്വിറ്ററിലെത്തി. മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും ലൈവ് റിപ്പോര്‍ട്ടിങ് തടസ്സപ്പെടാതിരിക്കാന്‍ വേണ്ടി യുവതിയെ മാറ്റാന്‍ ശ്രമിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ബെനിന്റെ വിശദീകരണം.


Also Read മിന്നല്‍ പരിശോധനക്കിടെ ആശുപത്രി പരിസരത്ത് നിന്നും ലഭിച്ചത് മദ്യക്കുപ്പികള്‍; രോഷാകുലയായി മന്ത്രി കെ.കെ ശൈലജ 


എന്നാല്‍ താങ്കള്‍ അത് മനപൂര്‍വം ചെയ്തതാണെന്ന് വീഡിയോ കാണുന്ന ആര്‍ക്കും മനസിലാകുമെന്നാണ് ട്വിറ്ററിലൂടെ ചിലര്‍ പ്രതികരിക്കുന്നത്.

നിങ്ങള്‍ക്ക് ആ യുവതിയെ തൊടാനുള്ള അവകാശം പോലുമില്ലെന്നും പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അവരുടെ മാറിടത്ത് പിടിച്ച് തള്ളി മാറ്റുന്നതെന്നും ചിലര്‍ ട്വിറ്ററിലൂടെ ചോദിക്കുന്നു. ബി.ബി.സി പൊതുയിടം കയ്യേറേണ്ടതില്ലെന്നും താങ്കളെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു എന്നുമാണ് മറ്റു ചിലരുടെ പ്രതികരണം.

 

Advertisement