ലണ്ടന്‍: ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ് കോര്‍പറേഷനി(ബി.ബി.സി)ലെ ജേര്‍ണലിസ്റ്റുകള്‍ സമരത്തില്‍. മാനേജ്‌മെന്റ് നടപ്പാക്കിയ പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ പ്രതിഷേധിച്ചാണ് രണ്ട് ദിവസത്തെ സമരം. നവംബര്‍ 15,16 തീയതികളില്‍ വീണ്ടും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

സമരത്തെ തുടര്‍ന്ന് രണ്ടാംനിര അവതാരകരുടെ പ്രോഗ്രാമുകളും മുന്‍പ് തയ്യാറാക്കിയ പരിപാടികളുമാണ് ബി.ബി.സിയല്‍ പ്രക്ഷേപണം ചെയ്യുന്നത്. ബി.ബി.സി റേഡിയോയുടെ പ്രവര്‍ത്തനവും തടസപ്പെട്ടിട്ടുണ്ട്.

നാഷണല്‍ യൂനിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് അംഗങ്ങളാണ ്‌സമരത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ സമരം കാരണം ബി.ബി.സിയുടെ നിലവാരം കുറയുമെന്നല്ലാതെ മാനേജ്‌മെന്റ് തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകില്ലെന്ന് അധികൃതര്‍ പറഞ്ഞു.