മ്യൂണിച്ച്: ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കിന്റെ ആദ്യഗോള്‍ ഓഫ് സൈഡായിരുന്നെന്ന് ജോസ് മൗറീഞ്ഞോ. ഓഫ് സൈഡിനെ ഗോളായി വിലയിരുത്തിയ ഇംഗ്ലീഷ് റഫറി ഹോവാര്‍ഡ് വെബിന്റെ നടപടിയോട് പ്രതികരിക്കാനില്ലെന്നും മൗറീഞ്ഞോ വ്യക്തമാക്കി.

‘ ഞാന്‍ റഫറിയെ വിമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്റെ തീരുമാനം ഞാന്‍ അംഗീകരിക്കുന്നു’ മൗറീഞ്ഞോ പറഞ്ഞു.

‘ അനുവദിക്കാന്‍ പാടില്ലാത്ത ഒരു ഗോള്‍ അവര്‍ക്ക് ലഭിച്ചു. സമനിലയായിരുന്നു കുറേക്കൂടി നല്ല ഫലം. ഇത് ഫുട്‌ബോളാണ്. സ്‌കോര്‍ ചെയ്യുന്നവര്‍ ജയിക്കുകയും കളിയവസാനിക്കുകയും അതോടെ അത് അവസാനിക്കുകയും ചെയ്യും. പിന്നീട് ഒന്നുമില്ല. ‘ മൗറീഞ്ഞോ വ്യക്തമാക്കി.