എഡിറ്റര്‍
എഡിറ്റര്‍
ട്രിപ്പിള്‍ കിരീട നേട്ടവുമായി ബയേണ്‍ മ്യൂണിക്ക് ചരിത്രത്തില്‍
എഡിറ്റര്‍
Sunday 2nd June 2013 8:06pm

bayen-munich..

ബര്‍ലിന്‍: വി.എഫ്.പി സ്റ്റുഡ്ഗാര്‍ഡിനെ 3-2 ന് പരാജയപ്പെടുത്തി ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ കിരീടം ബയേണ്‍ മ്യൂണിക്കിന്. ഇതോടെ ട്രിപ്പിള്‍ കിരീട നേട്ടവുമായി ബയേണ്‍ മ്യൂണിക്ക് ചരിത്രത്തില്‍ ഇടം പിടിച്ചു.
Ads By Google

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലാശപ്പോരാട്ടത്തില്‍ മുള്ളറുടെ പെനാല്‍റ്റി യിലൂടെയാണ്  ബയേണ്‍ മ്യൂണിക്  അക്കൗണ്ട് തുറന്നത്. ഫിലിപ്പ് ലാമിനെ ഇബ്രാഹിം ട്രാവോറെ തള്ളിയിട്ടതിന് കിട്ടിയ കിക്കാണ് മുള്ളര്‍ വലയിലെത്തിച്ചത്.

കളിയിലേക്ക് തിരിച്ച് വരാനുള്ള ശ്രമമായിരുന്നു പിന്നീട് ഇരു ടീമുകളും കാഴ്ച്ച വെച്ചത്.

48, 61 മിനിറ്റുകളില്‍ മരിയോ ഗോമസ് നേടിയ ഗോളുകള്‍ ബയേണിന്റെ ലീഡ് ഉയര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ മാര്‍ട്ടിന്‍ ഹാര്‍നികിലൂടെ  സ്റ്റുട്ഗാര്‍ഡ് തിരിച്ചടിച്ചു. 71, 80 മിനിറ്റുകളിലായിരുന്നു ഹാര്‍നികിന്റെ ഗോളുകള്‍. പക്ഷേ ബവേറിയന്‍മാരുടെ കയ്യില്‍ നിന്ന് വിജയം തട്ടിയെടുക്കാന്‍  സ്റ്റുട്ഗാര്‍ഡിന് കഴിഞ്ഞില്ല.

ആറ് റൗണ്ട് നിലനില്‍ക്ക തന്നെ ബുണ്ടേസ് ലീഗ് കിരീടം ഉറപ്പിച്ച ബയേണ്‍ മ്യൂണിക്ക് കഴിഞ്ഞയാഴ്ചയാണ് ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. ജര്‍മ്മന്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തിയായിരുന്നു ബയേണിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടം. ബയേണിന് വേണ്ടി പരിശീലകന്‍ ജൂപ്പ് ഹീനക്‌സിന്റെ അവസാന മത്സരം കൂടിയായിരുന്നു ജര്‍മ്മന്‍ കപ്പിന്റെ ഫൈനല്‍.

കലാശ പോരാട്ടത്തില്‍് വിജയിച്ചതോടെ ഒരൊറ്റ സീസണില്‍ ഹാട്രിക് കിരീടം തികയ്ക്കുന്ന ആദ്യ ജര്‍മന്‍ ക്ലബായി ബയേണ്‍ മ്യൂണിക് മാറി.

Advertisement