എഡിറ്റര്‍
എഡിറ്റര്‍
ബവാന തെരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് സാധ്യത; ഇ.വി.എം ഫലവുമായി വിവി പാറ്റ് സ്ലിപ് ഒത്തുനോക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ആം ആദ്മി
എഡിറ്റര്‍
Tuesday 25th July 2017 9:54am

ന്യൂദല്‍ഹി: ബവാന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വിവിപാറ്റ് പേപ്പറുമായി ഒത്തുനോക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍.

മഹാരാഷ്ട്രയിലെ വരാനിരിക്കുന്ന സില്ലപരിഷദ് തെരഞ്ഞെടുപ്പില്‍ ഇ.വി.എം അട്ടിമറി നടന്നേക്കാമെന്ന ആക്ഷേപത്തിന് പിന്നാലെയാണ് രേഖപ്പെടുത്തിയ വോട്ട് വിവിപാറ്റുമായി ഒത്തുനോക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.


Dont Miss യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു: സംവിധായന്‍ ജീന്‍ പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതിയ്ക്ക് അയച്ച കത്തിലാണ് ആം ആദ്മി പാര്‍ട്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഓരോ മണ്ഡലത്തിലേയും പൊളിങ് സ്റ്റേഷനുകളിലെ അഞ്ച് ശതമാനം വോട്ടുകളുകള്‍ വിവിപാറ്റ് വെച്ച് പരിശോധിക്കാമെന്ന് നേരത്തെ പോള്‍ ബോഡി തീരുമാനിച്ചിരുന്നു. അത് ബവാന മണ്ഡലത്തില്‍ ആദ്യമായി ഉപയോഗപ്പെടുത്തണമെന്നാണ് ആം ആദ്മി ആവശ്യപ്പെട്ടിരിക്കുന്നത്.

ഏത് സമയത്തും ബാവാന നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാം. അതുകൊണ്ട് ഇ.വി.എമ്മില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുമായി വിവിപാറ്റ് ഒത്തുനോക്കുന്നത് മുന്നൊരുക്കമെന്ന നിലയില്‍ ഗുണം ചെയ്യുമെന്നും ആം ആദ്മി വ്യക്മതാക്കി.

ആം ആദ്മി എം.എല്‍.എ വേദ് പ്രകാശ് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ബവാന നിയോജകമണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. ഏപ്രില്‍ മാസത്തില്‍ നടന്ന എം.സി.ഡി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്.

Advertisement