ഒരു നടനുമായി പ്രണയത്തിലാണെന്ന് ഭാവനയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ആളാരാണെന്ന് ഭാവന തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ ആള്‍ മലയാളിയല്ല എന്ന സൂചന മാത്രം നടി നല്‍കിയിട്ടുണ്ട്. ഒരു പ്രമുഖ മലയാളം സിനിമാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്.

ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി ഇങ്ങനെയാണ് മറുപടി പറഞ്ഞത്, എനിക്കിതുവരെ ആരോടും പ്രണയും തോന്നിയിട്ടില്ലെന്നു പറഞ്ഞാല്‍ അത് കള്ളമാകും. ഈ ബന്ധം വിവാഹത്തിലെത്തിച്ചേരുമോ എന്നൊന്നും എനിക്കറിയില്ല. ഇതുവരെ ഈ ബന്ധം ദൃഢമാണ്. കൂടെ അഭിനയിച്ച താരങ്ങളോട് ഇതുപോലൊരു അടുപ്പം എനിക്കിതുവരെ തോന്നിയിട്ടില്ല. അയാള്‍ മലയാളിയല്ല.

Subscribe Us:

എന്തായാലും പ്രണയത്തില്‍ കുടുങ്ങി കരിയര്‍ നശിപ്പിക്കാനുള്ള ഉദ്ദേശമൊന്നും ഭാവനയ്ക്കില്ല. പ്രണയത്തെക്കാള്‍ പ്രധാനം പ്രഫഷനാണെന്നാണ് നടി പറയുന്നത്. ഭാവനയുടെ കരിയറിലെ ഏറ്റവും നല്ല കാലഘട്ടമാണിതെന്നാണ് താരത്തിന്റെ തിരക്ക് തെളിയിക്കുന്നത്.

തമിഴ് തെലുങ്ക് സിനിമകളില്‍ ഭാവനയ്ക്കു തിരക്കേറുകയാണ്. തെലുങ്കില്‍ റിലീസായ ഫ് ളിക്ക് ജാക്കി ഹിറ്റായിരുന്നു. കൂടാതെ ദിലീപിനായകനാകുന്ന മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യും.

കൂടാതെ ദിലീപ് നിര്‍മിക്കുന്ന മെട്രോ എന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ ഭാവന അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മമ്മൂട്ടിയോടൊപ്പം ഡബിള്‍സ്. ആദ്യമായാണ് മമ്മൂട്ടിയുടെ നായികയായി ഭാവന അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഡബിള്‍സിനുണ്ട്. ഇതിനുമുന്‍പ് മമ്മൂട്ടിയുടെ സഹോദരിയായി ക്ലോണിക് ബാച്ച്‌ലര്‍ എന്ന ചിത്രത്തില്‍ ഭാവന അഭിനയിച്ചിരുന്നു.

എന്തായാലും ഈ തിരക്കിനിടയില്‍ പ്രണയം കൂടെയുണ്ടാകുമെന്നാണ് ഭാവനയുടെ വിശ്വാസം.