എഡിറ്റര്‍
എഡിറ്റര്‍
യു.പിയില്‍ ബി.ജെ.പിയുടെ ദളിത് സ്ഥാനാര്‍ത്ഥിക്ക് മേല്‍ജാതിക്കാരുടെ വീട്ടില്‍ ഇരിപ്പിടം നിലത്ത്; വെള്ളം കുടിക്കാന്‍ സ്വന്തം പാത്രം
എഡിറ്റര്‍
Wednesday 8th February 2017 7:33pm

VALMIKS


ഹത്ത്‌റാസ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന എസ്.സി സംവരണ മണ്ഡലമാണ് ഇഗ്ലസ്. ജാട്ടുകള്‍ക്ക് (90,000) ഭൂരിപക്ഷമുള്ള മണ്ഡലമാണ് ഇഗ്ലസ്.


യു.പി:   ഉത്തര്‍പ്രദേശിലെ ഇഗ്ലസ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രാജ്വീര്‍ ദിലറിന് നേരെ ജാതിവിവേചനം. ഉന്നത ജാതിക്കാരുടെ വീട്ടില്‍ വോട്ടു ചോദിച്ചെത്തുന്ന ദിലറിന് നിലത്തിരിക്കാന്‍ മാത്രമേ അവകാശമുള്ളൂ. പോരാത്തതിന് വെള്ളം കുടിക്കണമെങ്കില്‍ സ്വന്തം പാത്രവും കൈയില്‍ കരുതണം.

ഹത്ത്‌റാസ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന എസ്.സി സംവരണ മണ്ഡലമാണ് ഇഗ്ലസ്. ജാട്ടുകള്‍ക്ക് (90,000) ഭൂരിപക്ഷമുള്ള മണ്ഡലമാണ് ഇഗ്ലസ്.


Read more: എ.ഐ.എ.ഡി.എം.കെ പ്രതിസന്ധിക്ക് പിന്നില്‍ ബി.ജെ.പി: സുബ്രഹ്മണ്യന്‍ സ്വാമി


താനൊരു വാല്‍മീകി വിഭാഗത്തില്‍പ്പെട്ടയാളാണെന്നും പാരമ്പര്യത്തെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും ലോകം മാറിയാലും താന്‍ മാറില്ലെന്നും ദിലര്‍ പറയുന്നു. ദിലറിന്റെ പിതാവ് കിസന്‍ ലാല്‍ 5 തവണ എം.എല്‍.എയും ഒരു തവണ എം.പിയുമായിരുന്നയാളാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിവേചനം നേരിടുന്ന ദളിത് വിഭാഗങ്ങളിലൊന്നാണ് വാല്‍മീകി സമുദായം.

Advertisement