ന്യൂയോര്‍ക്ക: വവ്വാലുകള്‍ വന്‍തോതില്‍ വംശനാശഭീഷണി നേരിടുന്നതായി പഠനങ്ങള്‍ കണ്ടെത്തി. വടക്കുകിഴക്കന്‍ അമേരിക്കയിലെ വവ്വാലുകള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളാണ് ഇതിന്റെ വംശനാശത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റിയിലെ സാന്റാക്രൂസ് ഗവേഷണവിഭാഗമാണ് പഠനം നടത്തിയത്. ‘വൈറ്റ് നോസ് സിന്‍്ഡ്രം’ എന്ന പ്രതിഭാസമാണ് വവ്വാലുകള്‍ കൂട്ടത്തോടെ നശിക്കുന്നതിന് കാരണമാകുന്നത്. രോഗത്തെത്തുടര്‍ന്ന് 2006ല്‍ അമേരിക്കയിലെ അല്‍ബനിയില്‍ ലക്ഷക്കണക്കിന് വവ്വാലുകള്‍ ഇല്ലാതായെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവയുടെ വംശനാശം പരിസ്ഥിതിയെയും മനുഷ്യനെയും ഒരുപോലെ ബാധിക്കുമെന്നും ഗവേഷകര്‍ മുന്നറിയപ്പു നല്‍കുന്നുണ്ട്.