കാബൂള്‍: ആയിരക്കണക്കിന് അഫ്ഗാന്‍  ആരാധകര്‍ക്ക് ഒരു യുദ്ധം കാണുന്ന പ്രതീതിയായിരുന്നു ഇന്നലെ. യുദ്ധം എന്നാല്‍ അഫ്‌നാനും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് യുദ്ധം. കഴിഞ്ഞ ദിവസം എല്ലാ അഫ്ഗാനിസ്ഥാന്‍കാരും തങ്ങളുടെ രാജ്യത്തെ കളിക്കാരുടെ പ്രകടനം കാണാനായി ടെലിവിഷനുമുന്നില്‍ ഇരുന്നു.

ഐ.സി.സി ഏകദിന ക്രിക്കറ്റില്‍ അഫ്ഗാന്റെ ആദ്യ അരങ്ങേറ്റമായിരുന്നു ഇന്നലെ. ഏകദിന മത്സരങ്ങളില്‍ ആദ്യമായി അരങ്ങേറിയത് ചെറിയ ടീമുകളുമായായിരുന്നു. അതിനു ശേഷമായിരുന്നു പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടല്‍.

ഇന്നലെ മത്സരം നടക്കുമ്പോള്‍ കാണ്ഡഹാര്‍ സിറ്റിയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളും കടകളടച്ച് ടെലിവിഷനുമുന്നില്‍ എത്തി. നൂറുകണക്കിന് ആളുകളാണ് കാണ്ഡഹാര്‍ ഒളിംപിക്‌സ് കമ്മിറ്റി ഓഫീസിനു മുന്നില്‍ കളി കാണാനായി ഇന്നലെ തടിച്ചുകൂടിയത്.

വൈദ്യുതി കണക്ഷന്‍ ലഭ്യമല്ലാത്ത ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ ഇന്നലെ സിറ്റിയിലേക്ക് വന്നു. രാജ്യമൊട്ടാകെ ആഘോഷപൂര്‍വ്വമാണ് അഫ്ഗാന്‍ ടീമിന്റെ അരങ്ങേറ്റ മത്സരത്തെ എതിരേറ്റത്. ഇതൊരു ചരിത്ര സംഭവമായി കാണാനാണ് അഫ്ഗാന്‍കാര്‍ ഇഷ്ടപ്പെടുന്നത്.

അഫ്‌നാനിലെ സെക്യൂരിറ്റി ചീഫിന്റെ ഓഫീസിലെ 20 സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നലെ ടെലിവിഷനുമുന്നിലായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് വെറുമൊരു ക്രിക്കറ്റ് മത്സരമായി കാണാന്‍ കഴിയില്ലെന്നും ഇത് അഫ്ഗാനും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധമാണെന്നുമാണ് ചിലരുടെ അഭിപ്രായം.

താലിബാന്‍ വക്താവ് സാബ്യുള്ള മുജാഹിദ് പ്രതികരിച്ചത് ഇങ്ങനെയാണ് ‘ഞാന്‍ ഒരു ക്രിക്കറ്റ് പ്രേമിയാണ്. അഫ്ഗാന്റെ അരങ്ങേറ്റമത്സരം ഞാനും കണ്ടു. അവര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു’. ഇന്നലെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകായിരുന്നു. അഫ്ഗാന്റെ ഇന്നിംഗ്‌സ് 48.4 ഓവറില്‍ ആണ് അവസാനിച്ചത്.195 റണ്‍സാണ് അവര്‍ നേടിയത്.

Malayalam News

Kerala News In English