ലണ്ടന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍വിഭാഗം ഡബിള്‍സ് മത്സരത്തില്‍ ചൈനയുടെ സെയ് യുന്‍, ഹു ഹെയ്‌ഫെംഗ് സഖ്യം ജേതാക്കളായി. ഫൈനലില്‍ കൊറിയയുടെ കൊ സന്‍ യുന്‍, യു യൂണ്‍ സഖ്യത്തെയാണ് ചൈനീസ് കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.

സ്‌കോര്‍: 24-22, 21-16. തുടര്‍ച്ചയായി മൂന്നാം തവണയാണ് സെയ് യുന്‍, ഹു ഹെയ്‌ഫെംഗ് സഖ്യം ലോക ജേതാക്കളാകുന്നത്. 2006ലെ കിരീടവും ഇവര്‍ക്കായിരുന്നു.