എഡിറ്റര്‍
എഡിറ്റര്‍
ബത്ഹ അഗ്‌നിബാധ, എന്‍ ആര്‍ കെ ഫോറത്തിന്റെ നേതൃത്വത്തില്‍ ജനകീയ സഹായ സമിതി
എഡിറ്റര്‍
Thursday 22nd June 2017 9:59am

 

റിയാദ് : റിയാദ് ബത്ത കോമേഴ്‌സ്യല്‍ സെന്ററിലുണ്ടായ വന്‍ തീ പിടുത്തത്തില്‍ വസ്തു വകകളും രേഖകളും, നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എന്‍ ആര്‍ കെ ഫോറത്തിന്റെനേതൃത്വത്തില്‍ ജനകീയ സഹായ സമിതി വിളിച്ചു ചേര്‍ക്കുന്നു.

22/6/17 വ്യാഴാഴ്ച രാത്രി 10 മണിക്ക് ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് യോഗം നടക്കുക. ബത്ഹ ഹാഫ്മൂണ്‍ റെസ്റ്റോറന്റില്‍ കൂടിയ എന്‍ ആര്‍ കെ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനിച്ചത്.എന്‍. ആര്‍. കെ ചെയര്‍മാന്‍

അഷ്റഫ് വടക്കേവിള (ഒഐസിസി), റഷീദ് മേലേതില്‍ (കേളി), മൊയ്തീന്‍ കോയ(കെഎംസിസി)നാസര്‍ കാരന്തൂര്‍(ഫോര്‍ക്ക)ഉദയഭാനു(നവോദയ),സത്താര്‍കായംകുളം(MES)ഷാജി ആലപ്പുഴ (ഇഒ സെനറ്റര്‍),സജി കായംകുളം (PRC),ഇസ്മായില്‍ എരുമേലി(കൈരളി) അലി ആലുവ (റിയാദ് ടാക്കീസ്),ബഷീര്‍ നാദാപുരം (ICF) രാജേഷ് കോഴിക്കോട് (തറവാട്),മൊയ്തീന്‍കുട്ടി തെന്നല(SYS),ഇല്യാസ് മണ്ണാര്‍ക്കാട് (മാപ്പിള കലാ അക്കാദമി)സലിം കളക്കര(സാരംഗി),ഫ്രാന്‍സിസ് (SMS) സലിംകുമാര്‍ (ന്യൂ ഏജ്) എന്നിവര്‍ പങ്കെടുത്തു.

ചെയര്‍മാന്‍ അഷ്റഫ് വടക്കേവിളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭാരവാഹികളായ അലിആലുവ സ്വാഗതവും ഷാജി ആലപ്പുഴ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement