കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മൂന്നിടത്ത് ഒരേ സമയം വന്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബത്തേരി ടൗണില്‍ ഒറു ചെരിപ്പ് കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതേ സമയം തന്നെ ബത്തേരി പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഇലക്ട്രോണിക് ഷോപ്പിലും തീപിടുത്തമുണ്ടായി. ഇതേസമയം പനമരം ടൗണിലും തീപിടുത്തമുണ്ടായി. ബത്തേരിയില്‍ പത്ത് കടകള്‍ കത്തി നശിച്ചിട്ടുണ്ട്.

ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയെങ്കിലും വെള്ളം തീര്‍ന്നതിനാല്‍ മടങ്ങുകയായിരുന്നു. തുടര്‍ന്ന് കല്‍പറ്റയില്‍ നിന്നും സേനയെത്തി രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

Subscribe Us: