എഡിറ്റര്‍
എഡിറ്റര്‍
ബത്ഹ അഗ്‌നി ബാധ, കാരുണ്യ മനസുകളുടെ ധനസഹായം വിതരണം ചെയ്തു
എഡിറ്റര്‍
Monday 10th July 2017 3:09pm

റിയാദ് :ബത്ഹ കൊമേര്‍ഷ്യല്‍ സെന്ററില്‍ കഴിഞ്ഞ മാസം ഉണ്ടായ അഗ്‌നിബാധയില്‍ സര്‍വ്വതും കത്തിയമര്‍ന്നപ്പോള്‍ നാളെയെ കുറിച്ചു എന്തെന്ന് പോലും ആലോചിക്കാന്‍ പറ്റാതെ നിസ്സംഗരായി നിന്ന സഹോദരങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ മലയാളി സുമനസ്സുകളുടെ കൂട്ടായ്മക്കിതു ചരിത്ര നിമിഷം.

അഗ്‌നിബാധയുണ്ടായി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അതിനിരയായ 140 ഇന്ത്യന്‍ തൊഴിലാളികള്‍ക്കു സൗദിയിലെ സുമനസുകളായ ബിസിനസ് സമൂഹത്തിന്റെ കാരുണ്യത്താല്‍ സമാഹരിച്ച തുകയാണ് എന്‍. ആര്‍. കെ യുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ വേദി തുല്യമായി വിതരണം ചെയ്തത്.

ധനസഹായ വിതരണത്തിന്റെ ഉത്ഘാടനം ലുലു ഗ്രൂപ്പ് റിയാദ് റീജിണല്‍ ഡയരക്ടര്‍ ഷഹീം മുഹമ്മദുണ്ണി നിര്‍വ്വഹിച്ചു. ഫസല്‍ റഹ്മാന്‍ (സിറ്റി ഫ്ളവര്‍ ), നാസര്‍ കല്ലായി (നെസ്റ്റോ ), അഷറഫ് വെങ്ങാട്ട് (ഷിഫാ അല്‍ ജസീറ )പയസ് മേച്ചേരി (പാരഗണ്‍ ഗ്രൂപ്പ് ), സഹീര്‍ (ബെഞ്ചമിന്‍ മാര്‍ക്ക് ), അബ്ദുള്‍ ജബ്ബാര്‍ (മഹാത്മസ്‌കൂള്‍ )എന്നിവരും ,മലക്ക ജ്വല്ലറി, മലബാര്‍ ഗോള്‍ഡ്, മദീന ഹൈപ്പര്‍ മാര്‍കെറ്റ് പ്രതിനിധികളും ഈ കാരുണ്യ കൂട്ടായ്മയില്‍ കണ്ണികളായപ്പോള്‍ പ്രവാസ ലോകത്തു ഇതുവരെയും ദര്‍ശിക്കാത്ത തരത്തിലുള്ള ഒരു വലിയ ഉദ്യമത്തിന് കരുത്തേകി.

റമാദ് ഹോട്ടലില്‍ തടിച്ചു കൂടിയ പൊതുസമൂഹത്തെ സാക്ഷിയാക്കിയാണ് ചടങ്ങ് നടന്നത്.തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വം ഏറ്റെടുത്ത ടി. എം. അഹമ്മദ് കോയ, 35 ലക്ഷം രൂപയോളം സംഭാവന ചെയ്ത ലുലു ഗ്രൂപ്പ് പത്മ ശ്രി എം. എ. യൂസുഫലി,എന്‍. ആര്‍ കെ. ഭാരവാഹികള്‍ ഉള്‍പ്പടെയുള്ള വരുടെ പേരുകള്‍ വേദിയിലുള്ളവര്‍ പറഞ്ഞപ്പോള്‍ വന്‍ കരാഘോഷത്തോടെയാണ് സദസ്സ് പ്രതികരിച്ചത്.

ദുരന്തത്തില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ കത്തി നശിച്ചിട്ടും ജനകീയ സമിതിയുമായി സഹകരിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഭഗവാക്കായ രവി (ക്ളാസ്സിക് ഹോട്ടല്‍ ), പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സിന്ദാബാദ് ട്രാവല്‌സുടമയുമായ റാഫി പാങ്ങോട്, മുജീബ് ഉപ്പട (റോയല്‍ ട്രാവെല്‍സ് )അഷ്റഫ് പാലത്തിങ്കല്‍, സി. എച്ഛ്. അബ്ബാസ്, ഷാനവാസ് ആറളം, റഫീക്ക് എന്നിവരുടെ പ്രവര്‍ത്തനങ്ങളെയും ചടങ്ങില്‍ പങ്കെടുത്തവര്‍ അനുമോദിച്ചു. ജനകീയ സമിതി ആക്ടിങ് ചെയര്‍മാന്‍ എം. മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചിഫ് കോഡിനേറ്റര്‍ നാസര്‍ കാരന്തൂര്‍ ആമുഖ പ്രസംഗം നടത്തി.

എന്‍. ആര്‍. കെ വൈസ് ചെയര്‍മാന്‍മാരായ സത്താര്‍ കായംകുളം, ഉദയഭാനു, സലിം കുമാര്‍, ട്രഷറര്‍ റഷീദ് മേലേതില്‍, ഭാരവാഹികളായ തെന്നല മൊയ്തീന്‍ കുട്ടി, ബഷീര്‍ മാസ്റ്റര്‍, അലി ആലുവ, നവാസ് വെള്ളിമാടുകുന്ന്, ഷാജി കുന്നിക്കോട്, ഷാജി സോണ, റാഫി പാങ്ങോട്, ഷിഹാബ് കൊട്ടുകാട്, മുഹമ്മദലി മുണ്ടോടന്‍, ഇബ്രാഹിം സുബുഹാന്‍, കോയാമു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജിഫിന്‍ അരീക്കോട്, ഷമീര്‍ കുന്നുമ്മല്‍, സനൂപ് പയ്യന്നൂര്‍, സാം സാമുവല്‍ പാറക്കല്‍, മാള മുഹിയിദ്ദിന്‍, സൈനുദ്ദിന്‍ കൊച്ചി, ഷൈജു പച്ച, വിജയന്‍ നെയ്യാറ്റിന്‍കര, സക്കിര്‍ ദാനത്, അബ്ദുള്‍ അസിസ് കോഴിക്കോട്, രാജന്‍ കാരിച്ചാല്‍, പി. കെ. സൈനുല്‍ അബ്ദിന്‍, രാജന്‍ നിലമ്പുര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു. സമിതി കണ്‍വീനര്‍ ഇസ്മായില്‍ എരുമേലി സ്വാഗതവും സലിം കളക്കര നന്ദിയും പറഞ്ഞു. സുമനസുകളുടെ സഹായത്തിനു ജനകീയ വേദി നന്ദി അറിയിച്ചു

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement