Categories

ബസുവിന്റെ ആരോഗ്യ നില അല്‍പം മെച്ചപ്പെട്ടു: യെച്ചൂരി

basuകൊല്‍ക്കത്ത: ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിച്ച മുതിര്‍ന്ന സി പി ഐ എം നേതാവ് ജ്യോതിബസുവിന്റെ ആരോഗ്യ നില അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യച്ചൂരി അറിയിച്ചു. ബസുവിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ബസുവിന്റെ ആരോഗ്യ നില സംബന്ധിച്ച് ഇന്നത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നിട്ടില്ല.

ഈ മാസം ഒന്നാം തീയതിയാണ് ജ്യോതിബസുവിനെ കൊല്‍ക്കത്തയിലെ ആംറിആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബസുവിന്റെ ആരോഗ്യ നില കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇന്ന് ഉച്ചയോടെ ബസുവിനെ സന്ദര്‍ശിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.