Categories

ബസുവിന്റെ നില ഗുരുതരമായി തുടരുന്നു

basu1കൊല്‍ക്കൊത്ത: ശ്വാസകോശ രോഗം ബാധിച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന സി പി ഐ എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ജ്യോതി ബസുവിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ പൂര്‍ണമായും വെന്റിലേറ്ററിലേക്ക് മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വെന്റിലേറ്റര്‍ ഭാഗികമായി മാറ്റിയിരുന്നു.

അദ്ദേഹത്തിന്റെ ബാക്ടീരിയല്‍ ടെസ്റ്റിന്റെ ഫലം ഇന്ന് പുറത്ത് വരും. മരുന്ന് അദ്ദേഹത്തിന്റെ ശരീരത്തില്‍ എത്രത്തോളം മാറ്റമുണ്ടാക്കിയെന്ന് ടെസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാവും. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്നലെ ബസുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മുതിര്‍ന്ന സി പി ഐ എം നേതാക്കളെല്ലാം സ്ഥലത്തുണ്ട്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.