Administrator
Administrator
ബസുവിന്റെ നില അതീവ ഗുരുതരം
Administrator
Wednesday 6th January 2010 8:38pm

basu

കൊല്‍കത്ത: മുതിര്‍ന്ന സി പി ഐ എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ജ്യോതി ബസുവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ശ്വാസകോശത്തിലെ അണുബാധ നിയന്ത്രിക്കാനായിട്ടില്ല.

ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മെഡിക്കല്‍ ബുളളററിന്‍ പുറത്ത് വന്നത്. അടുത്ത ബുളളററിന്‍ വ്യാഴാഴ്ച രാവിലെ 11.30 ന് മാത്രമെ ഉണ്ടാകൂ. ബസുവിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ വെന്റിലേറററിലേക്ക് മാററിയിരുന്നു. സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യാഴാഴ്ച രാവിലെ ബസുവിനെ സന്ദര്‍ശിക്കുന്നുണ്ട്.

Advertisement