ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ നിര്യാണം ബംഗ്ലാദേശിന് കനത്ത നഷ്ടമാണുണ്ടാക്കിയതെന്ന് പ്രധാനമന്ത്രി ഷേക്ക് ഹസീന. രാജ്യത്തിന് ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായത്.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് നല്ല പിന്തുണ തന്ന നേതാവായിരുന്നു അദ്ദേഹമെന്ന് ഹസീന അനുസ്മരിച്ചു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു. ദല്‍ഹിയിലെ ബംഗ്ലാദേശ് എംബസി വഴിയാണ് ഹസീനയുടം പ്രസ്താവന പുറത്ത് വന്നത്. ബസുവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഹസീന നാളെ കൊല്‍ക്കത്തയിലെത്തുന്നുണ്ട്.