കൊല്‍ക്കത്ത : സി പി ഐ എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ജ്യോതിബസുവിന്റെ നില ഇന്നലെ വീണ്ടും അതീവ ഗുരുതരമായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്.

ബസുവിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബസുവിന്റെ ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായിട്ടുണ്ട്. ഇന്നലെ അദ്ദേഹത്തിന് ഡയാലിസിസ് തുടങ്ങി.