എഡിറ്റര്‍
എഡിറ്റര്‍
‘ അവനില്‍ ഞാനൊരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെ കാണുന്നു’; ബ്രാവോയ്ക്കും റെയ്‌നയ്ക്കും പിന്നാലെ ബേസില്‍ തമ്പിയുടെ ഭാവി പ്രവചിച്ച് കേരളത്തിന്റെ ആദ്യ ഇന്ത്യന്‍ താരം ടിനു യോഹന്നാനും
എഡിറ്റര്‍
Saturday 22nd April 2017 7:12pm

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ലയണ്‍സ് കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ ഓരോ മലയാളിയുടേയും കണ്ണും മനസും പോവുക ബേസില്‍ തമ്പിയെന്ന മലയാളി പേസറിലേക്കാണ്. ബേസില്‍ ഇന്ത്യയുടെ ഭാവി താരമാണെന്നാണ് പല പ്രമുഖ താരങ്ങളും പറയുന്നത്.

ബേസിലിന്റെ ഭാവി ശോഭനമാണെന്ന അഭിപ്രായമാണ് ഇന്ത്യയ്ക്കു വേണ്ടി കളിക്കാനിറങ്ങിയ ആദ്യ കേരള താരം ടിനു യോഹന്നാനും പറയാനുള്ളത്. ഐ ലെവല്‍ ക്രിക്കറ്റ് കോച്ചു കൂടിയായ മുന്‍ ഇന്ത്യന്‍ താരം പറയുന്നത് ഉടനെ തന്നെ ബേസില്‍ രാജ്യത്തെ പ്രതിനിധീകരിക്കുമെന്നാണ്.

ആഭ്യന്തര മത്സരങ്ങളിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ബേസിലിനെ ഐ.പി.എല്ലിലേക്ക് എത്തിച്ചതെന്നും യുവതാരം പഴയതില്‍ നിന്നും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും ടിനു പറയുന്നു.

ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കുകയും കരുത്ത് വര്‍ധിപ്പിക്കാനും സാധിച്ചാല്‍ ബേസിലിന് ഇനിയും വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുമെന്നും ടിനു അഭിപ്രായപ്പെടുന്നു. കാര്യങ്ങള്‍ പഠിക്കാനുള്ള മനസ് ബേസില് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയും ഗുജറാത്ത ലയണ്‍സ് നായകന്‍ സുരേഷ് റെയ്‌നയും ബേസിലിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബേസില്‍ ഉടനെ തന്നെ ഇന്ത്യയ്ക്കു വേണ്ടി കളിക്കുമെന്നാണ് ഇരുവരും പറഞ്ഞത്.


Also Read: ‘പ്രാര്‍ത്ഥന നല്ലതാണ് പക്ഷെ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുത്’; സോനു നിഗത്തിന്റെ ബാങ്കുവിളിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞ് പ്രശസ്ത ഗാനരചയീതാവ് ജാവേദ് അക്തര്‍


ബേസിലിനു പുറമെ വിഷ്ണു വിനോദും സന്ദീപ് വാരിയരും സച്ചിന്‍ ബേബിയും ഡാരില്‍ എസ് ഫെരാരിയോയും മികച്ച താരങ്ങളാണെന്നും ശരിയായ ഗൈഡിംഗാണ് ഇവര്‍ക്ക് ആവശ്യമെന്നും ടിനു പറഞ്ഞു.

Advertisement