എഡിറ്റര്‍
എഡിറ്റര്‍
‘ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ? രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ്’; വ്യത്യസ്ത രീതിയില്‍ വിവാഹ വാര്‍ത്ത പുറത്ത് വിട്ട് സംവിധായകന്‍ ബേസില്‍
എഡിറ്റര്‍
Thursday 15th June 2017 8:53pm


കൊച്ചി: യുവ സംവിധായകരില്‍ വേറിട്ട് നില്‍ക്കുന്ന വ്യക്തിയാണ് ബേസില്‍ ജോസഫ്. താന്‍ സംവിധാനം ചെയ്യുന്ന സിനിമകളില്‍ വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കാറുള്ള ബേസില്‍ തന്റെ വിവാഹ വാര്‍ത്ത പുറത്തു വിട്ടതും ഇതേ വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ടാണ്.


Also read ‘കടുവയെ പിടിച്ച കിടുവയായി കോഹ്‌ലി’; മുഷ്ഫിഖുര്‍ റഹ്മാനെ പുറത്താക്കിയ കോഹ്‌ലിയുടെ ആഹ്ലാദ പ്രകടനം കാണാം


ഏഴു വര്‍ഷമായുള്ള പരിചയമാണെന്നും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതല്‍ എന്നെ സഹിക്കാന്‍ തുടങ്ങിയതാണെന്നും പറയുന്ന ബേസില്‍ ഇപ്പോള്‍ ജീവിത കാലം മുഴുവന്‍ സഹിച്ചോളാം എന്നും വാക്കു തന്നിരിക്കുകയാണെന്നും അതുകൊണ്ട് വീട്ടുകാരോടൊക്കെ ആലോചിച്ച് തീരുമാനം എടുത്തെന്നും പറയുന്നു.


Dont miss ‘വഖഫ് ബോര്‍ഡുകള്‍ക്കെതിരെ നടപടിയുമായി യോഗി സര്‍ക്കാര്‍’; ഷിയ, സുന്നി ബോര്‍ഡുകള്‍ പിരിച്ചു വിടാന്‍ തീരുമാനം


ബേസിലിന്റെ പോസ്റ്റ് വായിക്കാം:
‘ഇത് എലിസബത്ത് . എലി എന്ന് വിളിക്കും .ഏഴ് വര്‍ഷം മുന്‍പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതല്‍ എന്നെ സഹിക്കാന്‍ തുടങ്ങിയതാണ്. ദേ ഇപ്പൊ ജീവിത കാലം മുഴുവന്‍ സഹിച്ചോളാം എന്നും വാക്കു തന്നു . അത് കൊണ്ട് ഞങ്ങള്‍ വീട്ടുകാരോടൊക്കെ ആലോചിച്ചു ആ തീരുമാനം അങ്ങെടുത്തു . കല്യാണം . പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ . ?? രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ് . അനുഗ്രഹിക്കണം’

Advertisement