കൊച്ചി: ബാങ്ക് വായ്പ്പകള്‍ക്ക് അടിസ്ഥാന നിരക്ക് പ്രഖ്യാപിക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം ഇന്നുമുതല്‍ നിലവില്‍ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പടെ നിരവധി പൊതുമേഖലാ ബാങ്കുകള്‍ ഇതിനകം തന്നെ അടിസ്ഥാന നിരക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു.

7.75 എന്ന നിരക്കാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ട്രാവന്‍കൂറും ഫെഡറല്‍ ബാങ്കും അടിസ്ഥാന നിരക്കായി സ്വീകരിച്ചിട്ടുള്ളത്. ഐ ഡി ബി ഐ, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് എന്നിവ എട്ടുശതമാനമാണ് അടിസ്ഥാന നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. സിന്‍ഡിക്കേറ്റ് ബാങ്ക്, വിജയ ബാങ്ക് തുടങ്ങിയവ അടിസ്ഥാന നിരക്ക് 8.25 ശതമാനമാക്കി.