തിരുവന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ജസ്റ്റിസ് ആര്‍. ബസന്തിന്റെ പ്രസ്ഥാവനയില്‍ അടിയന്തിര പ്രമേയത്തിന് എല്‍.ഡി.എഫ് അനുമതി തേടി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Ads By Google

Subscribe Us:

സംസ്ഥാനത്ത് നിന്നുള്ള സുപ്രീം കോടതിയിലെ അഭിഭാഷക പാനലില്‍ നിന്ന് ബസന്തിനെ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ  ആവശ്യം. അതേസമയം ബസന്തിന്റേത് സ്വകാര്യ സംഭാഷണമാണെന്നും സര്‍ക്കാറിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും  അദ്ദേഹത്തിന്റെ  പ്രസ്ഥാവനയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ മറുപടി പറഞ്ഞു.

സുപ്രീം കോടതി വിധിയെ പരിഹസിച്ച ബസന്തിനെതിരെ അഡ്വക്കേറ്റ് ജനറല്‍ നടപടി ഏടുക്കണം. കുര്യന് വേണ്ടിയുള്ള ഗൂഡശക്തികളുടെ ഉച്ചഭാഷിണിയാണ് ബസന്ത്. അദ്ദേഹത്തിന് ഗൂഡലക്ഷ്യങ്ങളുണ്ട്. കേസില്‍ കുര്യനെ രക്ഷപ്പെടുത്താനാണ് ബസന്ത് ശ്രമിക്കുന്നത്. ബസന്തിന്റേയും അന്നത്തെ അഡ്വക്കേറ്റ് ജനറലും കേസില്‍ ഗൂഡാലോചന നടത്തിയതിന് വേറെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടിയേരി പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടിയുടേത് ബാലവേശ്യവൃത്തിയാണെന്നും പെണ്‍കുട്ടി ചെറുപ്പത്തിലേ വഴി പിഴച്ചവളായിരുന്നുവെന്നും ബസന്ത്  പറഞ്ഞിരുന്നു. ബാല വേശ്യാവൃത്തി അസന്മാര്‍ഗികമാണെന്നും ആദ്ദേഹം ആരോപിച്ചു. രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ല. കേസില്‍ എന്റെ പ്രതികരണമാണ് എന്റെ വിധി. വിധി പറഞ്ഞതില്‍ ഇന്നും ഉറച്ച് നില്‍ക്കുന്നുവെന്നും ബസന്ത് പറഞ്ഞിരുന്നു.