മുംബൈ: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധത്തില്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. ഇന്ത്യാ-പാക് ബന്ധം സങ്കീര്‍ണമാണെന്നും ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്നും ഒബാമ പറഞ്ഞു. മുംബൈയില്‍ സെന്റ് സേവ്യേഴ്‌സ് കോളേജ് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.

‘പാക്കിസ്താനില്‍ തീവ്രവാദസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അവിടുത്തെ സര്‍ക്കാര്‍ ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ തീവ്രവാദം ഒരുരാജ്യത്ത് മാത്രം കേന്ദ്രീകരിച്ചുള്ളതല്ല’

ഇന്ത്യാ-പാക് ബന്ധങ്ങള്‍ അതിസങ്കീര്‍ണമാണ്.ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ അമേരിക്കയുടെ സമ്മര്‍ദ്ദമുണ്ടാകില്ലെന്നും ഒബാമ വ്യക്തമാക്കി. മുംബൈയിലെ സന്ദര്‍ശനം അവസാനിപ്പിച്ച് ഒബാമ ദല്‍ഹിക്കു തിരിച്ചു.
.