എഡിറ്റര്‍
എഡിറ്റര്‍
അനുരാഗിന്റെ ബര്‍ഫി ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍
എഡിറ്റര്‍
Monday 3rd September 2012 3:36pm

മുംബൈ: അനുരാഗ് ബസുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബര്‍ഫി ‘ അടുത്തമാസം ആരംഭിക്കുന്ന ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകനായ അനുരാഗ് ബസു തന്നെയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

‘ബര്‍ഫി ആരാധകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒരു സന്തോഷവാര്‍ത്ത. ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ നമുക്ക് നറുക്ക് വീണു. യു.ടി.വിക്ക് നന്ദി.’ അനുരാഗിന്റെ ട്വീറ്റ്.

Ads By Google

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായി ‘യു’ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ചിത്രവും ബര്‍ഫിയാണ്. മര്‍ഡര്‍, ഗാങ്‌സറ്റര്‍, ലൈഫ് ഇന്‍ എ മെട്രോ എന്നിവയാണ് അനുരാഗ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.

റണ്‍ബീര്‍ കപൂര്‍, പ്രിയങ്കാ ചോപ്ര, ഇല്യാന ഡിക്രൂസ് എന്നിവരാണ് ബര്‍ഫിയിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ പതിനാലിന് ചിത്രം തിയേറ്ററുകളിലെത്തും.

Advertisement