എഡിറ്റര്‍
എഡിറ്റര്‍
ദേശീയഗാനം ആലപിക്കാത്ത മദ്രസകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യു.പി സര്‍ക്കാര്‍: കേസെടുക്കുക ഗുരുതരവകുപ്പുകള്‍ ചുമത്തി
എഡിറ്റര്‍
Friday 18th August 2017 2:26pm

ലക്‌നൗ: സ്വാതന്ത്ര്യദിനത്തില്‍ കൊടിയുയര്‍ത്തുന്നതും ദേശീയഗാനം ആലപിക്കുന്നതും വീഡിയോയില്‍ പകര്‍ത്തി അയക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച മദ്രസകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് യു.പി സര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമപ്രകാരം ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് യു.പിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

യു.പിയിലെ ബറീലിയിലെ മദ്രസകള്‍ സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ദേശീയ പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഏതെങ്കിലും മദ്രസകള്‍ പാലിച്ചില്ലെന്ന പരാതി ലഭിച്ചാല്‍ അതിനെക്കുറിച്ച് അന്വേഷിക്കുകയും നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.’ ബറീലി ഡിവിഷണല്‍ കമ്മീഷണര്‍ പി.വി ജഗന്‍മോഹന്‍ പറഞ്ഞു.


Also Read: പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ പരസ്പരസമ്മതപ്രകാരമുള്ള ബന്ധത്തില്‍ കോടതിക്ക് എന്തുകാര്യം? ഹാദിയ വിഷയത്തില്‍ നാല് ചോദ്യങ്ങളുമായി സഞ്ജീവ് ഭട്ട്


വിചാരണയും ജാമ്യവും ഇല്ലാതെ ഒരു വ്യക്തിയെ കസ്റ്റഡിയില്‍ ഇടാന്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കഴിയും. കൂടാതെ രാജ്യസുരക്ഷയെയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന വിഷയമാണെങ്കില്‍ കസ്റ്റഡിയില്‍ എടുക്കുന്നതിന്റെ കാരണംപോലും ബോധിപ്പിക്കേണ്ടതില്ല.

ദേശീയഗാനം ആലപിക്കാത്ത മദ്രസകളുടെ ലിസ്റ്റ് ഉടന്‍ സമര്‍പ്പിക്കാന്‍ ന്യൂനപക്ഷ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജഗന്‍മോഹന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും പരാതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement