Categories

Headlines

ബാര്‍ക്ലെയ്‌സ് ബാങ്ക് ഇന്ത്യന്‍ യൂണിറ്റിലെ ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ബ്രിട്ടീഷ് ബാങ്കായ ബാര്‍ക്ലേയ്‌സിന്റെ ഇന്ത്യന്‍ യൂണിറ്റിലെ ബാര്‍ക്ലേയ്‌സ് ബാങ്ക് ഇന്ത്യ ജീവനക്കാരെ വെട്ടിച്ചുരുക്കുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇതിനോടകം, ഇരുപത്തിയഞ്ചോളം മുതിര്‍ന്ന ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ കമ്പനി ആവശ്യപ്പെട്ടതായി ഒരു പ്രമുഖ ബിസിനസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ബാങ്കിന്റെ കോര്‍പ്പറേറ്റ് ബാങ്കിങ് ബിസിനസ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് യൂണിറ്റായ ബാര്‍ക്ലേയ്‌സ് ക്യാപ്പിറ്റലില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. കോര്‍പ്പറേറ്റ് ബാങ്കിങ് ബിസിനസ്സില്‍ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് ഇത്. ഇന്ത്യന്‍ എതിരാളികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ ബാങ്ക് വലിയ നേട്ടമൊന്നുമുണ്ടാക്കിട്ടില്ലാത്തതിനാല്‍ പുതിയ നടപടി റീട്ടെയില്‍ ബിസിനസ് രംഗത്ത് കാര്യമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കില്ല. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ബാങ്കാണ് ബാര്‍ക്ലേയ്‌സ്.

വെള്ളിയാഴ്ചയാണ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചത്. ബാര്‍ക്ലേയ്‌സ് ക്യാപ്പിറ്റലിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് ഡിവിഷന്‍ മേധാവി ജയ്ദീപ് ഖന്നയായിരിക്കും ഇന്ത്യയിലെ കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് വിഭാഗത്തിന്റെ തലവന്‍.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബാര്‍ക്ലേയ്‌സ്, ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ കുറച്ചിട്ടുണ്ട്. 200708ല്‍ 2,068 ജീവനക്കാരുണ്ടായിരുന്നത് 200910ല്‍ 1,083 ആയി ചുരുങ്ങിയെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ആയിരത്തിന് താഴെ ജീവനക്കാര്‍ മാത്രമേയുള്ളൂവെന്നാണ് കരുതുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട