എഡിറ്റര്‍
എഡിറ്റര്‍
‘ഹൃദയം ഇപ്പോഴും അവിടെത്തന്നെയാണ്’; പി.എസ്.ജിയുടെ ഗ്രൗണ്ടില്‍ ബാഴ്‌സലോണയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നെയ്മര്‍ വിതുമ്പി; വീഡിയോ
എഡിറ്റര്‍
Monday 21st August 2017 12:26pm

 

പാരീസ്: കായിക ലോകത്തെ ഏറ്റവും വലിയ താരകൈമാറ്റത്തിനു ശേഷം പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങിയ നെയ്മര്‍ ജൂനിയര്‍ ബാഴ്‌സലോണ നഗരത്തെയോര്‍ത്ത് വിതുമ്പി. പി.എസ്.ജിയും തുലൂസും തമ്മിലുള്ള മത്സരത്തിനു മുമ്പ് ബാഴ്‌സലോണയിലെ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുമ്പോഴാണ് തന്റെ പുതിയ മൈതാനത്ത് നെയ്മര്‍ വിതുമ്പിയത്.


Also Read: ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനുമുമ്പില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്


കഴിഞ്ഞ 17 നായിരുന്നു ബാര്‍സിലോണയിലെ ലാസ് റാമ്പലാസില്‍ ജനക്കൂട്ടത്തിന് നേരെ വാഹനം ഓടിച്ചുകയറ്റി 13 പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. തന്റെ പ്രിയ നഗരത്തിലുണ്ടായ അപകടത്തില്‍ പി.എസ്.ജിയും മൈതാനവും പങ്ക് ചേര്‍ന്നപ്പോള്‍ മുഖം കുനിച്ച് വിതുമ്പുകയായിരുന്നു നെയ്മര്‍.

താരങ്ങളും ആരാധകരും അക്രമത്തില്‍ ദു:ഖം രേഖപ്പെടുത്തുമ്പോള്‍ കണ്ണുകള്‍ മറച്ച് വിതുമ്പിയ നെയ്മറിന്റെ കാഴ്ച ആരാധകരുടെ കണ്ണുകളെയും ഈറനണിയിച്ചു. നേരത്തെയും താരം ബാഴ്‌സലോണയുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.


Dont miss തീവ്രവാദ ആക്രമണത്തിന് ഐ.എസ്.ഐ.എസിന് ബ്രിട്ടീഷ് കമ്പനികള്‍ സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്


ലോകത്തെ ത്രസിപ്പിച്ച മെസ്സി-നെയ്മര്‍-സുവാരസ് ത്രയത്തിന്റെ വിജയയാത്ര അവസാനിപ്പിച്ചാണ് നെയ്മര്‍ റെക്കോര്‍ഡ് തുകയ്ക്ക് പി.എസ്.ജിയിലേക്ക് ചേക്കേറിയത്.

പി.എസ്.ജിയുടെ മൈതാനത്തെ ആദ്യ മത്സരം നെയ്മര്‍ വിജയത്തോടെയാണ് ആഘോഷിച്ചത്. തുലൂസ് നേടിയ രണ്ടു ഗോളുകള്‍ക്കെതിരെ ആറു ഗോളുകളാണ് പി.എസ്.ജി നേടിയത്. ഇതില്‍ നെയ്മറിന്റെ ഇരട്ട ഗോളും ഉള്‍പ്പെടും.

വീഡിയോ

Advertisement