എഡിറ്റര്‍
എഡിറ്റര്‍
സ്പാനിഷ് കിംഗ്‌സ് കപ്പ്: ബാഴ്‌സലോണ സെമിയില്‍
എഡിറ്റര്‍
Friday 31st January 2014 7:00am

spanish-king's-cup

മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പ് ഫുട്‌ബോളില്‍ ബാഴ്‌സലോണ സെമിയില്‍ കടന്നു.

സ്പാനിഷ് ക്ലബായ ലാവെന്റെയെ 5-1 ന് തകര്‍ത്താണ് ബാഴ്‌സ സെമിയിലേക്ക് കടന്നത്. ആദ്യപാദത്തില്‍ 4-1ന്റെ ഗോളുകള്‍ക്ക് വിജയിച്ച് ബാഴ്‌സ മുന്നിട്ടു നില്‍ക്കുകയായിരുന്നു.

എന്നാല്‍ ഈ ജയത്തിന് പിന്നാലെ ലാവന്റെയെ രണ്ടാം പാദത്തില്‍ 5-1ന് തകര്‍ത്താണ് സെമിയില്‍ പ്രവേശിച്ചത്. ആകെ 9-2ന്റെ വിജയത്തോടെയാണ് ബാഴ്‌സ മുന്നേറിയത്.

ബാഴ്‌സക്ക് വേണ്ടി അലക്‌സിസ് സാഞ്ചസ് (50, 52) രണ്ടുതവണ ലാവെന്റെസ് വല കുലുക്കിയപ്പോള്‍ കാര്‍ലോസ് പുയോള്‍(45), അഡ്രിയാനോ(28), സെസ് ഫാബ്രിഗസ്(68) എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ബാഴ്‌സയുടെ സെര്‍ജി റോബര്‍ട്ടോയുടെ സെല്‍ഫ് ഗോളാണ് ലാവന്റെയ്ക്ക് ആശ്വാസമായത്.

മറ്റൊരു മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ അത്‌ലറ്റികോ മാഡ്രിഡും സെമിയില്‍ കടന്നു. ബില്‍ബാവോയെ 2-1നു കീഴടക്കിയാണ് അത്‌ലറ്റിക്കോ സെമിയിലേക്ക് യോഗ്യത നേടിയത്. അത്‌ലറ്റിക്കോ ഇരുപാദങ്ങളിലുമായി 3-1ന്റെ ജയം നേടി. ആദ്യപാദ മത്സരത്തില്‍ 1-0 ത്തിന് അത്‌ലിറ്റിക്കോ ജയിച്ചിരുന്നു.

സെമിയില്‍ നാട്ടുകാരായ റയല്‍ മാഡ്രിഡാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ എതിരാളി. അടുത്തയാഴ്ചയാണ് ആദ്യപാദ സെമി. അടുത്തയാഴ്ച രണ്ടാംപാദ സെമിയും നടക്കും.

Advertisement