ന്യൂദല്‍ഹി: ലോക ക്ലബ് ഫുട്‌ബോളിലെ ചാംപ്യന്‍ ക്ലബ്ബും നിലവിലെ സ്പാനിഷ്, യൂറോപ്പ്യന്‍ ചാമ്പ്യന്മാരുമായ ബാഴ്‌സലോണ ഇന്ത്യയില്‍ പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു.  അടുത്ത വര്‍ഷം രാഷ്ട്ര തലസ്ഥാനമായി ന്യൂദല്‍ഹിയിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനക്യാമ്പ് നടത്തുന്നത്്. ആറ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബാഴ്‌സയുടെ തന്ത്രങ്ങളെ അടുത്തറിയാന്‍ ഇത് കുട്ടികള്‍ക്ക് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിലും പീക്കെയെയയാം വിക്ടര്‍ വാല്‍ഡെല്‍സിനെയും പോലുള്ള ലോകതാരങ്ങളെ വാര്‍ത്തെടുക്കാനുള്ള അവസരമൊരുക്കുകയാണ് തങ്ങളുടെ സന്ദര്‍ശനോദേശ്യമെന്ന് ബാഴ്‌സയുടെ ഔദ്ദ്യോഗിക ഫുട്‌ബോള്‍ നഴ്‌സറിയായ എഫ്.സി.ബി.ഇ.സകോളയുടെ ഡയറക്ടര്‍ സേവി മാര്‍സെ പറഞ്ഞു. പരിശീലനത്തിലെ ബാഴ്‌സയുടെ രീതികളെ അടുത്തറിയാനുള്ള എല്ലാ അവസരവും ക്യാമ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും സേവി പറഞ്ഞു.

Subscribe Us:

എഫ്‌സിബിഇസ്‌കോളയുടെ അഞ്ച് വിദഗ്ദ്ധ പരിശീലകരായിരിക്കും ക്യാമ്പിന് നേതൃത്വം കൊടുക്കാനെത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കോച്ചുമാര്‍ക്കും ഇവര്‍ തങ്ങളുടെ പ്രസിദ്ധമായ പരിശീന മാര്‍ഗ്ഗങ്ങളും തന്ത്രങ്ങളും പഠിപ്പിക്കും. കോച്ചിങ് ക്യാമ്പിന്റെ വിജയത്തിനനുസ്രതമായി ഇന്ത്യയില്‍ ക്ലബ്ബിന്റെ ഔദ്ദ്യോഗിക സ്‌കൂള്‍ രാജ്യത്ത് തുടങ്ങാനും ക്ലബ്ബ് അധികൃതര്‍ക്ക് പദ്ധതിയുണ്ട്.