മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബാര്‍സലോണക്ക് പുതിയ കരാര്‍. ഖത്തറിലെ ക്ഷേമപ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ക്ലബ്ബുമായി കരാറില്‍ ഒപ്പിട്ടത്. ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായാണ് കോടികളുടെ കരാറില്‍ ടീം ഒപ്പിട്ടിരിക്കുന്നത്.

170 മില്യണ്‍ യൂറോയുടെ കരാര്‍ അഞ്ചര വര്‍ഷത്തിലേക്കുള്ളതാണ്. എന്നാല്‍ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ‘യുനിസെഫി’ ന്റെ ലോഗോ തന്നെയായിരിക്കും ടീം ജഴ്‌സിയുടെ പ്രധാനഭാഗത്തുണ്ടാവുക. ഇതിന് മുകളിലായിട്ടായിരിക്കും പുതിയ കമ്പനിയുടെ ലോഗോ ഉണ്ടാവുക.

പുതിയ കരാറിനെത്തുടര്‍ന്ന് ടീം ജേഴ്‌സി തയ്യാറാക്കാന്‍ ‘നിക്കി’യെ ഏല്‍പ്പിച്ചതായി ക്ലബ് അധികൃതര്‍ അറിയിച്ചു.