എഡിറ്റര്‍
എഡിറ്റര്‍
ബാഴ്‌സലോണ പ്രസിഡന്റ് സാന്‍ഡ്രോ റോസല്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 23rd January 2014 11:35pm

barcelona

ബാഴ്‌സലോണ: ബാഴ്‌സലോണ പ്രസിഡന്റ് സാന്‍ഡ്രോ റോസല്‍ രാജിവെച്ചുവെന്ന് റിപ്പോര്‍ട്ട്.

ബ്രസീലിയന്‍ താരം നെയ്മറെ ബാഴ്‌സലോണ ടീമിലെടുത്തത് വിവാദമുണ്ടാക്കിയിരുന്നു. താരത്തിന് നല്‍കിയ പണത്തിന്റെ കണക്കാണ് വിമര്‍ശനത്തിനിടയാക്കിയത്.

ഈ സാമ്പത്തിക വിശദാംശങ്ങളെക്കുറിച്ചന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് റോസല്‍ രാജിവച്ചതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നെയ്മറെ ടീമിലെടുത്തതിന്റെ സാമ്പത്തിക വിശദാംശങ്ങളറിയിക്കാന്‍ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയോട് കോടതി ആവശ്യപ്പെട്ടിരുന്നു. കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിച്ച കോടതി ഇതില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

487 കോടി രൂപയ്ക്കാണ് നെയ്മര്‍ ബാഴ്‌സലോണയുമായി കരാറിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 147 കോടി രൂപ നെയ്മറുടെ മുന്‍ ക്ലബ്ബ് സാന്റോസിന് നല്‍കിയെന്നും രേഖകള്‍ പറയുന്നു.

എന്നാല്‍, ശേഷിച്ച 340 കോടി രൂപ എവിടെ എന്നതിന്റെ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement