എഡിറ്റര്‍
എഡിറ്റര്‍
ഗാര്‍ഡിയോള ബാഴ്‌സലോണ വിട്ടതിന് ഉത്തരവാദി ബാഴ്‌സലോണിയന്‍ താരങ്ങള്‍:ഡാനി ആല്‍വ്‌സ്
എഡിറ്റര്‍
Friday 16th November 2012 8:00am

ബാഴ്‌സലോണ: പെപ് ഗാര്‍ഡിയോള ബാഴ്‌സലോണ വിട്ട് പോകാന്‍ കാരണം ബാഴ്‌സലോണയിലെ കളിക്കാരാണെന്ന് ബഴ്‌സലോണിയന്‍ ഡിഫന്‍ഡര്‍ ഡാനി ആല്‍വ്‌സ്.

Ads By Google

ടീമംഗങ്ങളില്‍ നിന്ന് വേണ്ട പിന്തുണ ലഭിക്കാതിരുന്നതിനാലാണ് ഗാര്‍ഡിയോള ക്ലബ്ബ്് വിട്ട് പോകാന്‍ കാരണമെന്നാണ് ആല്‍വ്‌സ് പറയുന്നത്. ബാഴ്‌സലോണയെ നാല് വര്‍ഷം നന്നായി നയിച്ച ഗാര്‍ഡിയോളയെ കളിക്കാര്‍ വേണ്ട പരിഗണന നല്‍കിയില്ലെന്നും ആല്‍വ്‌സ് കുറ്റപ്പെടുത്തുന്നു.

ടീമംഗങ്ങളില്‍ നിന്ന് വേണ്ട പിന്തുണ ലഭിക്കാത്തത് കൊണ്ടാണ് പോകുന്നതെന്ന് പെപ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആല്‍വ്‌സ് പറയുന്നു.

ബാഴ്‌സലോണയില്‍ നിന്ന് വേര്‍പിരിഞ്ഞ് ചെല്‍സിയയില്‍ ചേരാനാണ് ഗാര്‍ഡിയോളയുടെ തീരുമാനമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

അടുത്ത സീസണോടുകൂടി ചെല്‍സിയന്‍ മാനേജ്‌മെന്റില്‍ ഗാര്‍ഡിയോള ചേരുമെന്നാണ് അറിയുന്നത്.

ഗാര്‍ഡിയോളയുടെ സേവനം ലഭ്യമായ നാല് വര്‍ഷത്തിലാണ് ലാ ലീഗയിലും യൂറോപ്യന്‍ കപ്പിലും ബാഴ്‌സലോണ മികച്ച പ്രകടനം നടത്തിയത്.

Advertisement