എഡിറ്റര്‍
എഡിറ്റര്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ് : ബാഴ്‌സയ്ക്ക് തോല്‍വി
എഡിറ്റര്‍
Thursday 8th November 2012 9:36am

ലണ്ടന്‍:  യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോനയ്ക്ക് തോല്‍വി. ബാഴ്‌സയ്‌ക്കെതിരെ സ്‌കോട്‌ലന്‍ഡ് ടീമായ സെല്‍റ്റിക്കിന് അട്ടിമറി വിജയം.
സ്‌കോര്‍: സെല്‍റ്റിക് – 2, ബാര്‍സിലോന – 1.

Ads By Google

21-ാം മിനുട്ടില്‍ വാന്‍യാമയും 83-ാം മിനിറ്റില്‍ വാട്ടും നേടിയ ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന സെല്‍റ്റിക്കിനെതിരെ ബാഴ്‌സലോനയുടെ ആശ്വാസ ഗോള്‍ മെസ്സിയുടെ വക ഇഞ്ചുറി ടൈമിലായിരുന്നു. ഈ ഗോളോടെ മെസി പെലേയുടെ റിക്കോഡിലേക്ക്  ഒരു ഗോള്‍ കൂടി അടുത്തു.

ഇരട്ട ഗോളുമായി ഒരു സീസണില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന പെലെയുടെ റെക്കോഡിനൊപ്പം മെസി എത്തുന്നത് കാണാനിരുന്നവരെ സെല്‍റ്റിക് നിരാശപ്പെടുത്തി.

മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഷക്ദാര്‍ ഡൊനെസ്‌കിനെ ചെല്‍സി തോല്‍പ്പിച്ചു. ആറാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസ് ചെല്‍സിയെ മുന്നിലെത്തിച്ചു. മൂന്നു മിനിറ്റുകള്‍ക്കുള്ളില്‍ വില്ലിയാനിലൂടെ ഷക്ദാര്‍ തിരിച്ചടിച്ചു.

40ാം മിനുട്ടില്‍ ഓസ്‌കര്‍ ചെല്‍സിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ 47ാം മിനുട്ടില്‍ വീണ്ടും വില്ലിയാന്റെ മറുപടി. മല്‍സരം അവസാനിക്കാനിരിക്കെ ഇഞ്ചുറി ടൈമിലായിരുന്നു വിക്ടര്‍ മോസസിലൂടെ ചെല്‍സിയുടെ വിജയഗോള്‍.

Advertisement