എഡിറ്റര്‍
എഡിറ്റര്‍
‘നെയ്മര്‍ പോയത് ബാഴ്‌സയുടെ ഭാഗ്യം കൊണ്ടോ?’; ബാഴ്‌സലോണയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പുറത്ത് വന്ന പോസ്റ്റുകള്‍ കണ്ട് ആരാധകര്‍ ഞെട്ടി
എഡിറ്റര്‍
Wednesday 23rd August 2017 11:01am


ബാഴ്‌സലോണ: നെയ്മര്‍ ക്ലബ്ബ് വിട്ടതോടെ ബാഴ്‌സലോണ എഫ്.സിയുടെ ഭാഗ്യവും കൈവിട്ടോ എന്ന സംശയത്തിലാണ് ആരാധകര്‍. മുന്നേറ്റ നിരയിലെ സൂപ്പര്‍ തരത്തിലൊരാള്‍ പോയതിന് പിന്നാലെ ബാഴ്‌സലോണ ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു.


Also read: ഒടുവില്‍ ധവാന്‍ വെളിപ്പെടുത്തി; തന്നെ വിസ്മയിപ്പിച്ച പ്രിയതാരങ്ങള്‍ ആരൊക്കെയെന്ന്


ക്ലബ്ബിന്റെ അക്കൗണ്ടിലൂടെ പുറത്ത് വന്ന ട്വീറ്റുകള്‍ കണ്ട ആരാധകര്‍ ഒന്നടങ്കം ഞെട്ടുകയാണുണ്ടായത്. അര്‍ജ്ജന്റീനന്‍ സൂപ്പര്‍താരവും മുന്‍ റയല്‍ മാഡ്രിഡ് താരവുമായ ഏയ്ഞ്ചല്‍ ഡി മരിയയുമായി ക്ലബ്ബ് കരാര്‍ ഒപ്പിട്ടെന്നായിരുന്നു ട്വീറ്റ്.

The first

 

എന്നാല്‍ ട്വീറ്റ് വന്ന് രണ്ട് മിനിറ്റിന് ശേഷം അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ഹാക്കേഴ്സ് തന്നെ ബാഴ്സ അക്കൗണ്ടുകളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ‘അവര്‍ മൈന്‍’ എന്നാണ് ബാഴ്സ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത കൂട്ടം സ്വയം വിശേഷിപ്പിക്കുന്നത്. ഹാക്ക് ചെയ്യേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും പരിഹാസ രൂപേണ ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തു.

TRhe secdond

 

ട്വീറ്റ് വന്നതിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ടിലും മരിയ കരാര്‍ ഒപ്പിട്ടെന്ന വാര്‍ത്ത പുറത്ത് വന്നു. സെലിബ്രിറ്റി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്ന കൂട്ടമാണ് ‘അവര്‍ മൈന്‍’ ന്നെ പേരിലറിയപ്പെചടുന്ന ഹാക്കര്‍മാരുടെ സംഘം. സി.എന്‍.എന്‍, യൂട്യൂബ്, ഗെയിംസ് ഓഫ് ട്രോണ്‍, പ്ലേ സ്റ്റേഷന്‍, ടെക്ക്ക്രുന്‍ച്ച്, ബസ് ഫീസ്, ഫോര്‍ച്ചൂണ്‍, ബാക്ക് ചാനല്‍ എന്നീ പ്രമുഖ സ്ഥാപനങ്ങളുടേയെല്ലാം അക്കൗണ്ടുകള്‍ ‘അവര്‍ മൈന്‍’ നേരത്തെ ഹാക്ക് ചെയ്തിട്ടുണ്ട്.

The face

 


Dont Miss: ‘ഇരട്ടത്താപ്പിന് ഉത്തമ ഉദാഹരണം’ പാണക്കാട് തങ്ങളുടെ പേരക്കുട്ടിയുടെ ആഢംബരവിവാഹത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ


അക്കൗണ്ടുകളുടെ നിയന്ത്രണം ബാഴ്‌സലോണ അധികൃതര്‍ തിരിച്ച പിടിച്ചിട്ടുണ്ട്. ‘അവര്‍ മൈനമായി’ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ക്ലബ്ബ അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്തത്.

 

Advertisement