Categories

വിശ്രമത്തിന് ശേഷം മെസിയുടെ തിരിച്ചുവരവ് ഇരട്ടഗോളോടെ

messi

ബാഴ്‌സലോണ: രണ്ടു മാസത്തെ വിശ്രമത്തിനുശേഷം ##മെസി കളക്കളത്തിലിറങ്ങിയപ്പോള്‍ അത് ആരാധര്‍ക്കും ആവേശമായി. ആരാധകര്‍ക്കായി ഇരട്ടിഗോള്‍ മധുരവുമായായിരുന്നു മെസിയുടെ വരവ്.

63ാം മിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റയുടെ പകരക്കാരനായിറങ്ങിയ മെസ്സി മൂന്നാമത്തെയും നാലാമത്തെയും ഗോളുകളാണ് വലയിലാക്കിയത്. സെസ്‌ക് ഫാബ്രിഗാസിന്റെ വകയായിരുന്നു ആദ്യ രണ്ട് ഗോളുകള്‍.

സ്പാനിഷ് കിങ്‌സ് കപ്പില്‍ മെസ്സിയുടെ ഇരട്ടഗോളിന്റെ മികവിലാണ് ബാഴ്‌സലോണ ഗറ്റാഫെയെ മടക്കമില്ലാത്ത നാലു ഗോളിന് തകര്‍ത്തത്.

റയല്‍ ബെറ്റിസിനെതിരായ ലാലീഗ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റതിനുശേഷം മെസ്സി ഗ്രൗണ്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

വിശ്രമം കഴിഞ്ഞ് ജനവരി തുടക്കത്തില്‍ തന്നെ സ്‌പെയിനില്‍ തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ ദിവസം എല്‍ചെയ്‌ക്കെതിരെ നടന്ന ലാ ലീഗ മത്സരത്തില്‍ മെസ്സി ഇറങ്ങിയിരുന്നില്ല.

കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന സമയം ദുഖകരമായിരുന്നു. എങ്കിലും മികച്ച ഫോമോടെ കളിക്കാന്‍ സാധിക്കുന്നതില്‍ അതിനൊപ്പം തന്നെ സന്തോഷവുമുണ്ടെന്ന് മെസി പറഞ്ഞു.

ടീമിനായി ഇനിയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tagged with: